SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.36 PM IST

നവോത്ഥാന സ്മൃതിയാത്ര സി.വി.കുഞ്ഞുരാമൻ സ്മൃതിമണ്ഡപത്തിൽ

dd

തിരുവനന്തപുരം: ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ ന‌ടത്തിയ അരുവിപ്പുറത്ത് നിന്ന് വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷ നഗരിയിലേക്ക്

നവോത്ഥാന നായകരുടെ ഛായാചിത്രവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിയാത്ര ഇന്നലെ കേരളകൗമുദി പേട്ട ഓഫീസിന് മുന്നിൽ തയ്യാറാക്കിയ സി.വി. കുഞ്ഞുരാമൻ സ്മൃതി സംഗമവേദിയിലെത്തി. സി.വി.കുഞ്ഞുരാമന്റെ ഛായാചിത്രത്തിൽ ജാഥാ ക്യാപ്റ്റൻ പുഷ്‌പാർച്ചന നടത്തി.
സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ മഹത്തായ പങ്കുവഹിച്ച കേരളകൗമുദിയെയും പത്രത്തിന്റെ സ്ഥാപകനായ സി.വി.കുഞ്ഞുരാമനെയും അനുസ്മരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ പിന്തുണയോടെ വൈക്കം സത്യഗ്രഹത്തിന് ആവേശം പകർന്ന വ്യക്തിയാണ് സി.വി.കുഞ്ഞുരാമൻ. അദ്ദേഹം ഉയർത്തിപ്പിടിച്ച നവോത്ഥാന പാരമ്പര്യം അണുവിട വ്യതിചലിക്കാതെ ഇന്നും കേരളകൗമുദി മുന്നോട്ടുകൊണ്ടുപോകുന്നത് അഭിമാനമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായി. നവോത്ഥാന മുന്നേറ്റത്തിന് ധീരമായ മാതൃകയാണ് കേരളകൗമുദിയെന്ന് പാലോട് രവി പറഞ്ഞു. സ്മൃതിയാത്രയുടെ രണ്ടാം ദിനത്തിൽ മലയാളത്തിന്റെ അക്ഷരമുറ്റമായ കേരളകൗമുദിക്ക് മുന്നിലെത്തിയതിലൂടെ യാത്രയിലൂടെ ഉയർത്തിപ്പിടിക്കുന്ന നവോത്ഥാന സന്ദേശം കൂടുതൽ ശ്രദ്ധേയമായതായും അദ്ദേഹം പറഞ്ഞു.


കോൺഗ്രസ് നേതാക്കളായ മര്യാപുരം ശ്രീകുമാർ,ജി.സുബോധൻ, ജി.എസ്.ബാബു, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ, കെ.മോഹൻകുമാർ,ചെറിയാൻ ഫിലിപ്പ്, മൺവിള രാധാകൃഷ്ണൻ, ചെമ്പഴന്തി അനിൽ,പേട്ട മുൻ വാർഡ് കൗൺസിലർ ഡി.അനിൽകുമാർ, ഡി.സി.സി ഭാരവാഹികളായ ആനാട് ജയൻ, എം.എ. പത്മകുമാർ,സേവ്യർ ലോപ്പസ്‌,തുലയിൽ ശശി,കടകംപള്ളി ഹരിദാസ്,സി.ജയചന്ദ്രൻ,അഭിലാഷ് ആർ.നായർ, ലഹർബാവ, ചാക്ക രവി, എ.ജെ.അഖിൽ,കെ.ഗോപാലകൃഷ്ണൻ നായർ, എ.കെ. നിസാർ,ബി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ മഹാത്മാ അയ്യങ്കാളിയുടെ വെങ്ങാനൂരിലെ സ്മാരകത്തിൽ നിന്നാണ് ജാഥ ആരംഭിച്ചത്. എം.എസ്.കെ നഗറിലെ അയ്യാവൈകുണ്ഠ സ്വാമി സ്മാരകം, പാളയം രക്തസാക്ഷി മണ്ഡപം, കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.വൈക്കം സത്യഗ്രഹ സവർണജാഥ സംഗമഭൂമിയായ ശംഖുംമുഖം കടപ്പുറത്ത് വച്ച് മന്നത്ത് പത്മനാഭന്റെ ഛായാചിത്രം എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറി. തുടർന്ന് ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങി. നവോത്ഥാന സ്മൃതിയാത്ര 29ന് വൈക്കത്ത് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SMRITHIYATHRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.