SignIn
Kerala Kaumudi Online
Thursday, 18 April 2024 7.50 PM IST

കൂ​ട്ട​നി​കു​തി​ക്കൊപ്പം മ​രു​ന്ന് ​വി​ല​ക്ക​യ​റ്റ​വും; ഭാരം ഏപ്രിൽ 1 മുതൽ

tab2

■ ജീവൻ രക്ഷാ മരുന്നുകൾക്ക് 2%

 മറ്റ് മരുന്നുകൾക്ക് 10-12% വർദ്ധനയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ബഡ‌്ജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനയ്ക്കൊപ്പം ജീവൻ രക്ഷാ മരുന്നുകളുടെ വിലയും കൂടുന്നതോടെ ,ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് സകല മേഖലകളിലും വരുന്നത് വൻ വർദ്ധന. സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.

മരുന്നുകളുടെ മൊത്തവില സൂചികയിൽ വർഷം തോറും 12.12 ശതമാനം വരെ വർദ്ധനവിന് കേന്ദ്രം കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 900 ത്തോളം മരുന്നുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയരുന്നതാണ് ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലും 2% വർദ്ധനയ്ക്ക് ഇടയാക്കുന്നത്.

സംസ്ഥാന ബഡ്ജറ്റിലെ ലിറ്ററിന് രണ്ടു രൂപ ഇന്ധന സെസ് ചരക്ക് ഗതാഗത മേഖലയെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വർദ്ധനയ്ക്ക് അത് കാരണമാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും. ഇതനുസരിച്ച് രജിസ്ട്രേഷൻ ഫീസിലും വർദ്ധനയുണ്ടാകും. കോർട്ട് ഫീ സ്റ്റാമ്പ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വിലയും കൂട്ടും. കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിക്കും. വൈദ്യുതി തീരുവയിലും മാറ്റം വരും.

കേന്ദ്ര ബഡ്ജറ്റ് പ്രകാരം സ്വർണം, വെള്ളി, രത്നം, വസ്ത്രങ്ങൾ, കുട എന്നിവയുടെ വില കൂടും. സ്വർണക്കട്ടികൾ കൊണ്ട് നിർമ്മിച്ചവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധിക്കുന്നതോടെ സ്വർണത്തിന് വീണ്ടും വില ഉയരും. സംസ്ഥാന ബഡ്ജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബഡ്ജറ്റിലൂടെ സിഗററ്റിനും വില കൂടും.

വില കൂടുന്ന മരുന്നുകൾ

ജീവൻരക്ഷാ മരുന്നുകൾ,വേദന സംഹാരികൾ,ഹൃദ്രോഗ മരുന്നുകൾ,ആന്റിബയോട്ടിക്സ്, പ്രതിരോധ മരുന്നുകൾ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ജീവൻ രക്ഷാമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത്തരം മരുന്നുകളുടെ വില വർദ്ധന 2% ആയി പരിമിതപ്പെടും.

വാഹനവിലയും

വർദ്ധിക്കും

1. കേന്ദ്ര ബഡ്ജറ്റിൽ: ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 60ൽ നിന്ന് 70 ശതമാനമായി ഉയർത്തിയിട്ടുണ്ട്. വാഹനങ്ങളിൽ തത്സമയം മലിനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കേണ്ടി വരുന്നത് കൂടിയാകുമ്പോൾ 10,000 മുതൽ 30,000 രൂപ വരെ വില വർദ്ധിക്കും. എൻട്രി ലെവൽ സ്‌കൂട്ടറുകൾക്ക് 2500രൂപ കൂടും.

2. സംസ്ഥാന ബഡ്ജറ്റിൽ: 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1%, 5 മുതൽ 15ലക്ഷം വരെയുള്ളവയ്ക്ക് 2%, അതിനു മുകളിൽ ഒരു ശതമാനം നികുതി വർദ്ധന. ഇതിലൂടെ വാഹനങ്ങൾക്ക് 30,000 രൂപ വരെ കൂടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.