SignIn
Kerala Kaumudi Online
Thursday, 18 April 2024 12.29 PM IST

ബ്രഹ്മപുരം: മന്ത്രിസഭ ചർച്ച ചെയ്തേക്കും

brahmapuram

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സർക്കാരിന് കൈമാറിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ തുടർനടപടികൾ ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. ബ്രഹ്മപുരത്ത് രണ്ടാഴ്ചയോളം നീണ്ടുനിന്ന തീയും വിഷപ്പുകയും എറണാകുളം ജില്ലയാകെ ഗുരുതരമായാണ് ബാധിച്ചത്. ഞായറാഴ്ച വീണ്ടുമുണ്ടായ തീപ്പിടിത്തം ആശങ്ക പരത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ വിഷയം മന്ത്രിസഭ പരിഗണനയ്ക്കെടുക്കാനാണ് സാദ്ധ്യത.

കെട്ടിട നിർമ്മാർണത്തിനുള്ള പെർമിറ്റ് ഫീസ് ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും വർദ്ധന എത്രത്തോളമെന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്യാതെ തദ്ദേശവകുപ്പ് തീരുമാനത്തിലെത്താനാണ് സാദ്ധ്യത. ഏപ്രിൽ ആദ്യവാരം നിലവിൽ വരേണ്ട പുതിയ മദ്യനയവും മന്ത്രിസഭയ്ക്ക് മുമ്പാകെ എത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.