ഇംഫാൽ: സുനിൽ ഛേത്രിയുടെയും സന്തോഷ് ജിങ്കാന്റെയും ഗോൾനേട്ടത്തിൽ ത്രിരാഷ്ട്ര ടൂർണമെന്റ് കീരിടമുയർത്തി ഇന്ത്യ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിർഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ടൂർണമെന്റ് ചാമ്പ്യന്മാരായത്. ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തെ ആരവത്തിലാഴ്ത്തി മത്സരത്തിന്റെ 34-ാം മിനിറ്റിൽ പ്രതിരോധ താരം സന്തോഷ് ജിങ്കാനായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു ജിങ്കാൻ ലീഡ് നേടിയത്.
രണ്ടാം പകുതിയിലായിരുന്നു ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ ഗോൾ നേട്ടം. 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരോചിതമായി വലയിലെത്തിച്ചായിരുന്നു സുനിൽ ഛേത്രി ഇന്ത്യൻ ഗോൾനേട്ടം ആവർത്തിച്ചത്. ടൂർണമെന്റിലെ മറ്റൊരു പങ്കാളികളായ മ്യാൻമാറിനെ എതിരില്ലാത്ത ഒരു ഗോളിന് പരായപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ടീം വിജയമാവർത്തിച്ച് ടൂർണമെന്റ് കിരീടത്തിൽ മുത്തമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |