റിയാദ്: ജിദ്ദയിലെ ബാച്ച്ലര് മുറികളിലും ഫ്ളാറ്റുകളിലും അധികൃതര്‍ പരിശോധന നടത്തും. ആരോഗ്യകരമായ താമസം ഉറപ്പുവരുത്തുന്നതിനായാണ് ബലദിയ അധികൃതരുടെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തുന്നത്. താമസസ്ഥലത്തെ ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്താന്‍ അധികാരപ്പെട്ടവരാണ് ബലദിയ അധികൃതര്‍.
മുറികളുടെ ബാത്ത്റൂമുകളും അടുക്കളകളും അടക്കം പരിശോധിച്ചതിന് ശേഷം ശുചിത്വ നിര്‍ണയം നടത്തും. തത്സ്ഥിതി തുടര്‍ന്നാല്‍ പിഴ ഈടാക്കുമെന്നാണ് അറിയിക്കുന്നത്. ബാച്ച്ലര് മുറികളിലാണ് അണുനാശിനികളുമായി എത്തുന്ന ബലദിയ സംഘം അകത്ത് കയറി പരിശോധന നടത്തുന്നത്. കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വീടിന് പുറത്ത് നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ശുചിത്വം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ബാച്ച്ലര് റൂമുകളില്‍ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും പ്രാണികളുടെ സാന്നിദ്ധ്യവുമടക്കം പരിശോധിക്കും. വൃത്തിയില്ലായ്മ ശ്രദ്ധയില്‍പ്പെട്ടാന്‍ പരിശോധനാ സംഘം മുന്നറിയിപ്പ് നല്‍കും. വീണ്ടും ഇത് തുടര്ന്നാലായിരിക്കും പിഴ ഈടാക്കുക. ജിദ്ദയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |