ശിവഗിരി: ശിവഗിരിമഠത്തിൽ വർഷം തോറും നടത്തിവരാറുള്ള വിദ്യാർത്ഥികളുടെ അവധിക്കാല പഠനക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ശിവഗിരിമഠത്തിലെ സന്യാസിമാരാണ് ക്യാമ്പ് നയിക്കുന്നത്. വരുന്ന അദ്ധ്യയന വർഷത്തിൽ 8-ാം ക്ലാസ് മുതൽ 12വരെ പഠിക്കുന്ന കുട്ടികൾക്കുള്ള ക്യാമ്പ് ഏപ്രിൽ 5ന് തുടങ്ങി 11ന് സമാപിക്കും. വിദ്യാർത്ഥികളുടെ താമസം,ഭക്ഷണം തുടങ്ങിയവ ശിവഗിരിമഠത്തിൽ തന്നെയായിരിക്കും. പങ്കെടുക്കാൻ താത്പര്യമുളളവർ ഏപ്രിൽ 3ന് മുമ്പ് ശിവഗിരിമഠം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10നും 5നുമിടയ്ക്ക് 04702602807,9400066230,9048963089ൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |