SignIn
Kerala Kaumudi Online
Saturday, 10 June 2023 10.38 AM IST

പവാർഡ് പവറിൽ ഫ്രാൻസ്, ജിബ്രാൾട്ടർ കടന്ന് ഡച്ച്പട

pavard

പാരീസ്: യൂറോ യോഗ്യതാ പോരാട്ടത്തിൽ അയർലൻഡിന്റെ ഒറ്റയടിക്ക് വീഴ്ത്തി ഫ്രാൻസ് ജൈത്രയാത്ര തുടരുമ്പോൾ ജിബ്രാൾട്ടറിനെ മറുപടിയില്ലത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി നെതർലൻഡ്സും ജയിച്ചു തുടങ്ങി.

അയർലൻഡിലെ ഡബ്ലിനിലെ അവിവ സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ബഞ്ചമിൻ പവാർഡ് നേടിയ ഗോളിന്റെ പിൻബലത്തിലാണ് ഫ്രാൻസ് ആതിഥേയരെ 1-0ത്തിന് വീഴ്ത്തിയത്. എംബാപ്പെയുടെ നേതൃത്വത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഫ്രാൻസ് ആക്രമണത്തിലും അയ‌ർലൻഡ് പ്രതിരോധത്തിലും ഊന്നിയപ്പോൾ ആദ്യപകുതി ഗോൾരഹിതമായി വിരസമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ പവാർഡ് ഫ്രാൻസിന്റെ വിജയമുറപ്പിച്ച ഗോൾ നേടി. ഐറിഷ് മിഡ്ഫീൽഡർ ജോഷ് കുള്ളന്റെ അശ്രദ്ധയിൽ നിന്ന് കിട്ടിയ ബാൾ പിടിച്ചെടുത്ത് പവാർഡ് തൊടുത്ത തകർപ്പൻ വോളി ക്രോസ്ബാറിനടിയിൽ തട്ടി വലയിലേക്ക് തുളച്ച് കയറി. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തക‌ർത്ത ഫ്രാൻസ് രണ്ട് ജയങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നാഥാൻ അകെയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ജിബ്രാൾട്ടറിനെതിരെ ഗംഭീരജയം നേടി നെതർലൻഡ്സ് ഇത്തവണ യോഗ്യതാ റൗണ്ടിലെ ആദ്യജയം നേടിയത്. ‌ഡിപെ ഡച്ച് പടയ്ക്കായി ഒരു ഗോൾ നേടി. 51-ാം മിനിട്ടിൽ ലിയാം വാൽക്കർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരായി ചുരുങ്ങിയതും ജിബ്രാൾട്ടറിന് തിരിച്ചടിയായി. ഫിഫ റാങ്കിംഗിൽ നൂറാം സ്ഥാനത്തുള്ള ദുർബലരായ ജിബ്രാൾട്ടറിനെതിരെ 87 ശതമാനം ബാൾ പൊസഷനുമായി വലിയ ആധിപത്യമാണ് ഡച്ച് പടപുലർത്തിയത്. 52- ഓളം ഷോട്ട് ശ്രമങ്ങൾ നെതർലൻഡ്സിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ ജിബ്രാൾട്ടറിന് ഒരുഷോട്ട് പോലും തൊടുക്കാനായില്ല.ജിബ്രാൾട്ടറിനായി കളത്തിലിറങ്ങിയ 41കാരനായ ലീ കാസിയാരൊ യൂറോ യോഗ്യതയിൽ കളിക്കുന്ന ഏറ്രവും പ്രായമേറിയ താരമായി. ഗ്രൂപ്പിൽ ഡച്ച്പട മൂന്നാമതാണ്. മറ്റ് മത്സരങ്ങളിൽ സ്വീഡൻ 5-0ത്തിന് അസർബൈജാനെയും പോളണ്ട് 1-0ത്തിന് അൽബാനിയേയും ഹങ്കറി 3-0ത്തിന് ബൾഗേറിയയേയും കീഴടക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.