SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.45 PM IST

ലൈവിൽ വന്ന് 25കാരന്റെ ആത്മഹത്യാശ്രമം, പൊലീസിനെ വിവരമറിയിച്ച് ഫേസ്ബുക്ക്; ഒടുവിൽ സംഭവിച്ചത്

facebook-live

ന്യൂഡൽഹി: ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഇന്നലെയാണ് സംഭവം. നാൽപ്പതോളം ഗുളികകൾ കഴിച്ചാണ് 25കാരനായ യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.

രാത്രി ലൈവിൽ വന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതെല്ലാവരെയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. പിന്നാലെ ഫേസ്ബുക്ക് ‌ഡൽഹി പൊലീസിന് ഇത് സംബന്ധിച്ച സന്ദേശം കൈമാറി. തുടർന്ന് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് യുവാവിന്റെ ലൊക്കേഷന് സമീപമുള്ള നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ഇവർ യുവാവിന്റെ താമസസ്ഥലത്തെത്തി. കിടപ്പുമുറിയിൽ അവശനായ നിലയിൽ കണ്ട യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. ബോധം വന്നപ്പോൾ നാൽപ്പത് ഗുളികകൾ ഒരുമിച്ച് കഴിച്ചതായി യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മകൻ ഡിപ്രഷൻ സ്റ്റേജിലാണെന്നും അതിന്റെ ചികിത്സ തുടരുകയായിരുന്നു എന്നും യുവാവിന്റെ രക്ഷിതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FACEBOOK LIVE, POLICE, FACEBOOK, SUICIDE ATTEMPT, DELHI POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.