ഇൻഡോർ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെന്നിന്ത്യൻ നടി തപ്‌സി പന്നുവിനെതിരെ പരാതി. ബിജെപി എംഎൽഎ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന്റെ പേരിലാണ് കേസ്.
ചിത്രത്തിൽ ഇറങ്ങിയ കഴുത്തുള്ള ചുവപ്പ് വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാർച്ച് 12ന് മുംബയിൽ നടന്ന ഫാഷൻ വീക്കിലാണ് ഈ വേഷത്തിൽ തപ്‌സി പ്രത്യക്ഷപ്പെട്ടത്. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് ഗൗർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
നേരത്തേ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ ഫാറൂഖിയെ 2021 ജനുവരിയിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |