വലിയ വിദ്യാഭ്യാസമോ തൊഴിൽ വൈദഗ്‌ദ്ധ്യമോ ഇല്ലാത്ത ഒരാൾക്ക് നമ്മുടെ നാട്ടിൽ ജോലി കിട്ടുമോ? കിട്ടിയാലും ലഭിക്കുന്ന ശമ്പളം എത്രയായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമല്ലോ? എന്നാൽ അങ്ങനയൊരാൾക്ക് ഒരുകോടി മുപ്പത് ലക്ഷം വാർഷിക ശമ്പളം കിട്ടുന്നുണ്ടെന്ന് അറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ഇനി അധികം ചോദ്യങ്ങൾ ഉന്നയിച്ച് കുഴപ്പിക്കുന്നില്ല. കോറി റോക്ക്‌വെൽ എന്ന അമേരിക്കക്കാരന് 1.30 കോടിരൂപയാണ് തൊഴിൽ സ്ഥാപനം ശമ്പളമായി നൽകിവരുന്നത്.
38 വയസുകാരനായ കോറിക്ക് വലിയ വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഒന്നുമുണ്ടായിരുന്നില്ല. ജീവിതത്തിൽ ദിശാബോധം നഷ്‌ടമായ കോറിക്ക് എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആകസ്‌മികമായി ഒരു ചെമ്പ് ഖനിയിൽ ജോലി ലഭിക്കുന്നത്. ആറുമാസക്കാലത്തേക്കായിരുന്നു കരാറെങ്കിലും പിന്നീടത് പലതവണകളായി കമ്പനി ദീർഘിപ്പിച്ചു നൽകി.
രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഖനനം വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. അതുവരെയും അഗാധമായ ഗർത്തങ്ങൾക്കുള്ളിലായിരിക്കും കോറിയുടെ ജീവിതം. ഏറെ അപകടകരമായ വെടിമരുന്നുകൾ ഉപയോഗിച്ച് ഭൂമി തുരന്നാണ് ഖനനപ്രവർത്തനം.
ഇങ്ങനെയൊക്കെയാണെങ്കിലും ചെയ്യുന്ന ജോലിയിൽ പൂർണ തൃപ്‌തനാണ് കോറി. തൊഴിൽ സമയത്ത് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായി താൻ മാറുമെങ്കിലും ആത്മ സംതൃപ്‌തി ലഭിക്കാറുണ്ടെന്ന് ഇയാൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |