ഗുരുഗ്രാം: കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ മഞ്ജു(30) ആണ് കാമുകൻ മരിച്ച മനോവിഷമത്തിൽ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സെക്ടർ 37 ഏരിയയിലെ വാടകവീട്ടിൽ വച്ച് യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വെെകിട്ടാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന മഞ്ജുവും വ്യാപാരിയായ ബാബുലാലും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്നവിവരം. വിവാഹിതനായ ബാബുലാൽ ഞായറാഴ്ച വെെകിട്ട് സ്വയം വെടിയുതിർത്ത് മരിച്ചിരുന്നു. ഈ വിവരമറിഞ്ഞതിന് പിന്നാലെയാണ് മഞ്ജു ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |