SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.57 AM IST

കൊവിഡ് കേസുകൾ കൂടുതൽ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ

covid

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് വൈറസ് കേസുകൾ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ ദിവസം 2,151 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 11,903 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഏഴ് പേർ മരിച്ചു. ഇതോടെ കൊവിഡ് വൈറസ് ബാധ മൂലം രാജ്യത്തെ മരണ സംഖ്യ 5,30,848 ആയി ഉയർന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 450 പുതിയ കേസുകളാണ്. ഇവിടെ അണുബാധകളുടെ എണ്ണം 81,42,509 ആയി. ഡൽഹിയിൽ 214 കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം 671 ആണ്. കേരളത്തിൽ 191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 2,662 ആയി. കർണ്ണാടകയിൽ 135 കേസുകളും തമിഴ് നാട്ടിൽ 105 കേസുകളുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കർണ്ണാടകയിൽ സജീവമായ കേസുകൾ 800 ആയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.