അഞ്ചു വർഷത്തിനള്ളിൽ മൂന്ന് സർക്കാരുകളും നാലു മുഖ്യമന്ത്രിമാരും.
ബി.എസ്. യെദിയൂരപ്പ രണ്ടു തവണ മുഖ്യമന്ത്രി. 2018 തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയുടെ നേതാവായി അധികാരമേറ്റെങ്കിലും 9 സീറ്റിന്റെ കുറവിൽ വിശ്വാസവോട്ടെടുപ്പ് കടമ്പയിൽ തട്ടി രാജി.
കോൺഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി ( 119 എം.എൽ.എമാരുടെ പിന്തുണ)
2019 ജൂലായിൽ 16 വിമതരുടെ രാജിയോടെ 14 മാസം പ്രായമുള്ള എച്ച്.ഡി.കുമാരസ്വാമി സർക്കാരും പുറത്ത്.
യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ,
പാർട്ടിയിലെ ഭിന്നതകളെ തുടർന്ന് രണ്ടാം വാർഷികത്തിൽ യെദിയൂരപ്പയുടെ രാജി. ബസവരാജ് ബൊമ്മെെ മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ 40 വർഷ ചരിത്രത്തിൽ ഒരു പാർട്ടിക്കും തുടർഭരണമില്ല. അഞ്ചു വർഷം തികച്ചത് രണ്ടു മുഖ്യമന്ത്രിമാർ മാത്രം
വോട്ടർമാർ: 5,24,11,557(47,609 സർവീസ് വോട്ടർമാർ അടക്കം)
പോളിംഗ് സ്റ്റേഷനുകൾ: 58,282
225 അംഗ നിയമസഭ (ഒരു നോമിനേറ്റഡ് അംഗം),
കേവല ഭൂരിപക്ഷം 113
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |