SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 AM IST

രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ഓപ്പറേഷൻ, മരണ സാദ്ധ്യതയുണ്ട്; എന്തെങ്കിലും സംഭവിച്ചാൽ ആക്ടറെ വേണ്ട ഡോക്ടറെ കല്യാണം കഴിച്ചോയെന്ന് ഭാര്യയോട് ബാല

bala

കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടൻ ബാല ആശുപത്രിയിൽ കഴിയുകയാണ്. ഇതിനിടയിൽ ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ദമ്പതികൾക്കൊപ്പം ബാലയുടെ ചിറ്റപ്പനെയും ചിറ്റമ്മയേയും വീഡിയോയിൽ കാണാം.

ഇതിനിടയിൽ തന്റെ അസുഖത്തെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ഓപ്പറേഷൻ ഉണ്ടെന്നും മരണസാദ്ധ്യതയുണ്ടെങ്കിലും അതിജീവിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരു ഡോക്ടറെ വിവാഹം കഴിച്ചോയെന്നും ബാല എലിസബത്തിനോട് പറഞ്ഞു.

ബാലയുടെ വാക്കുകൾ

എല്ലാവർക്കും നമസ്‌കാരം....നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഏകദേശം ഒരുമാസമായി. ഇന്ന് ഈ ഡോക്ടറുടെ നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ആശുപത്രിയിലാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് വീണ്ടും വന്നത്. ഇനി രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ഓപ്പറേഷൻ ഉണ്ട്. തീർച്ചയായും മരണ സാദ്ധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അതിജീവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മുന്നോട്ട് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ല.

ഇന്ന് രണ്ടാം വിവാഹവാർഷികമാണ്. ഈ വിശേഷ ദിനം ആഘോഷിക്കണമെന്ന് എലിസബത്ത് ഡോക്ടറിന് ഒരാഗ്രഹം. ഞാൻ പറഞ്ഞത് ഇത്രയേയുള്ളൂ, ജനനമായാലും മരണമായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാർത്ഥന പോലെ എല്ലാം നടക്കട്ടെ. സപ്പോസ് എന്തെങ്കിലും സംഭവിച്ചാൽ, ഡോക്ടറാണ് നീ, വേറെ ഏതെങ്കിലും ഒരു ആക്ടറെ വേണ്ട, ഡോക്ടറെ കല്യാണം കഴിച്ചോ. ഇത്രയും കാലം എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസുകൊണ്ട് നന്ദി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR BALA, ELIZABATH, WEDDING ANNIVERSARY, FB VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.