SignIn
Kerala Kaumudi Online
Friday, 29 March 2024 3.08 PM IST

വിലകൂടിയ ട്രീറ്റ്‌മെന്റുകൾ കൊണ്ട് മാത്രം മാറ്റാൻ കഴിയുന്ന ഈ സൗന്ദര്യ പ്രശ്നം നിങ്ങൾക്കുണ്ടോ? വിഷമിക്കേണ്ട, ഒരു കഷ്ണം ബ്രെഡ് മാത്രം മതി അര മണിക്കൂറിൽ പരിഹാരം കാണാം

beauty

ചിരിയ്ക്ക് സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രം പോലും പറയുന്നത്. എന്നാൽ കറ പിടിച്ച പല്ലുകളും മഞ്ഞപ്പല്ലുകളുമെല്ലാം ഈ ചിരിയെ ബാധിക്കുന്നു. പല്ലിന്റെ ഇത്തരം പ്രശ്നങ്ങൾ കാരണമാമുണ്ടാകുന്ന അപകര്‍ഷതാബോധത്താൽ പലരും ചിരിക്കാൻ തന്നെ മടികാണിക്കുന്നു. നമ്മുടെ ശുചിത്വക്കുറവ് മുതൽ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകത്തിന്റെ കുറവുമെല്ലാം ഇതിന് കാരണമാകാം. എന്നാൽ ഇനി ഈ പ്രശ്നങ്ങൾ എല്ലാം ഞൊടിയിടയിൽ മാറ്റാം. അതിന് ബ്രെഡ് ഉപയോഗിച്ച് ഒരു എളുപ്പവഴിയുണ്ട്. പല്ലിന്റെ കറ കളയാനും വെളുപ്പിക്കാനും സഹായിക്കുന്ന വിലകൂടിയ ട്രീറ്ര്‌മെന്റുകൾക്ക് പകരം ഇതൊന്ന് ചെയ്ത് നോക്കൂ.

തയ്യാറാക്കുന്ന വിധം

ഇതിനായി ഒരു വൈറ്റ് ബ്രെഡ് എടുക്കുന്നതാവും കൂടുതൽ നല്ലത്. ശേഷം ഗ്യാസിൽ വച്ച് ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കിയെടുക്കണം. കരിയാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനെ രണ്ട് കഷ്ണമാക്കി പൊട്ടിച്ചെടുക്കുക. ഇപ്പോൾ പൊട്ടിച്ചിടത്ത് ബ്രഡിന്റെ ഉൾഭാഗം വെളുത്ത നിറത്തിലായിരിക്കും.

ചെയ്യേണ്ട രീതി

പല്ല് വെളുക്കുന്നതിനായി ആദ്യം ബ്രൗൺ നിറത്തിലുള്ള ഭാഗം ഉപയോഗിച്ച് പല്ലിൽ ഉരയ്ക്കുക. പിന്നീട് വെളുത്ത ഭാഗം കൊണ്ട് ഉരയ്ക്കുക. ഇത് മൂന്ന് നാല് മിനിട്ട് മാറി മാറി ചെയ്യുക. ഇതിനുശേഷം ഈ ബ്രഡിന്റെ കഷ്ണം വായിൽ തന്നെ അഞ്ച് മിനിട്ട് വയ്ക്കണം. ഇതിനിടെ വായ കഴുകാൻ പാടില്ല. 15 മിനിട്ടിന് ശേഷം ബ്രെഡ് മാറ്റി വെള്ളം ഉപയോഗിച്ച് വായ കഴുകാവുന്നതാണ്. ഇത് പല്ലിലെ മഞ്ഞ നിറവും കറകളും മാറ്റി വെളുപ്പ് നിറം നൽകാൻ സഹായിക്കും. ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താൽ മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, YELLOW TOOTH, REMOVE STAINS IN TEETH, HAIR CARE, NATURAL BEAUTY TIPS, DANDRUFF REMOVAL TIPS, EASY BEAUTY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.