SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.30 AM IST

ഈ അഞ്ച് പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നവരിൽ കാൻസർ വരില്ല; പഠന റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

vegetables

പോഷകഗുണങ്ങളുള്ള ഭക്ഷണക്രമം പിൻതുടരുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ഈ കാലഘട്ടത്തിലെ ചില ഭക്ഷണശീലങ്ങൾ പ്രമേഹം,​ കാൻസർ,​ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാൻ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും കാൻസർ കോശങ്ങളെ വളർത്താൻ സഹായിക്കുന്നതായി ഡോക്ടർമാർ പറയുന്നു. അതിനാൽ തന്നെ ആഹാരകാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്. ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചില പച്ചക്കറികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ​ഇതിൽ കാൻസർ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികൾ നോക്കാം.

1. ബ്രൊക്കോളി

സൾഫോറാഫെയ്ൻ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. നാഷണൽ ലെെബ്രറി ഒഫ് മെഡിസിനിലെ റിപ്പോർട്ട് പ്രകാരം സ്‌തനാർബുദത്തിന്റെ സാദ്ധ്യത കുറയ്ക്കാൻ സൾഫോറാഫെയ്ൻ സഹായിക്കുന്നു. വിറ്റാമിൻ സി,​ കെ,​ എ,​ ഫോളേറ്റ് എന്നിവയും കാത്സ്യം,​ ഫോസ്‌ഫറസ്,​ ആന്റിഓക്‌സിഡന്റുകൾ,​ ഫെെബർ,​ പ്രോട്ടീൻ എന്നിവയും അടങ്ങിയ പോഷക സമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2. തക്കാളി

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ലെെക്കോപീൻ കാൻസർ സാദ്ധ്യത കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. തക്കാളിയിൽ ആന്റിഓക്സിഡന്റും ലെെക്കോപീനും അടങ്ങിയിട്ടുണ്ട്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാൻസർ റിസർച്ച് അനുസരിച്ച്, ലെെക്കോപീൻ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ദിവസവും തക്കാളി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്.

tomatoes

3.വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ വെളുത്തുള്ളി പതിവായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

ദിവസവും രണ്ട് മുതൽ അഞ്ച് ഗ്രാം വെളുത്തുള്ളി വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

4. ബീൻസ്

നാരുകളും പ്രോട്ടീനും അടങ്ങിയ ബീൻസ് വൻകുടൽ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. മുൻപ് വൻകുടലിൽ മുഴയുണ്ടായിരുന്നവർ ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സുകളാണ് ബീൻസ്.

5. ചീര

ചീര പോലുള്ള ഇലക്കറികളിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നീ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, VEGETABLES, REDUCE RISK OF CANCER, CANCER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.