ആൺ - പെൺ ഭേദമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്നമാണ് അരിമ്പാറ. കുട്ടികളിലും മുതിർന്നവരിലുമൊക്കെ ഇത് കാണാപ്പെടാറുണ്ട്. കഴുത്തിലും മുഖത്തുമെല്ലാം അരിമ്പാറ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വന്നാൽ വളരെപ്പെട്ടെന്ന് തന്നെ ഇത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.
അരിമ്പാറ ത്വക്ക് രോഗ വിദഗ്ദ്ധനെ കണ്ട് ചികിത്സിച്ചു ഭേദമാക്കാം. ലേസർ അടക്കമുള്ള ചികിത്സകൾ ഉണ്ട്. എന്നാൽ ലേസർ ചികിത്സയ്ക്ക് കുറച്ച് ചെലവ് കൂടുതലാണ്. പോക്കറ്റ് കാലിയാകാതെ, യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ നല്ലത്?
കറ്റാർവാഴ ജെല്ലും, വെളുത്തുള്ളിയും ഉപയോഗിച്ച് അരിമ്പാറയെ തുരത്താൻ സാധിക്കും. രണ്ടിലും ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും, രണ്ട് അല്ലി ചതച്ച വെളുത്തുള്ളിയും നന്നായി മിക്സ് ചെയ്യുക. ഇത് അരിമ്പാറയിൽ പുരട്ടിയ ശേഷം ബാൻഡെയ്ഡ് ഉപയോഗിച്ച് മൂടിവയ്ക്കുക. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആകാതിരിക്കാനും മിശ്രിതം അരിമ്പാറയ്ക്ക് മുകളിൽ തന്നെയിരിക്കാനുമാണ് ബാൻഡെയ്ഡ് ഉപയോഗിക്കുന്നത്. രാത്രി മുഴുവൻ ഇങ്ങനെ സൂക്ഷിക്കുക, രാവിലെ എടുത്തുകളയാം. പെട്ടെന്നൊരു റിസൾട്ട് പ്രതീക്ഷിക്കരുത്. ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ചകൾ തന്നെ വേണ്ടിവന്നേക്കാം.
അതേസമയം, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. വൈദ്യോപദേശം അഭിപ്രായം തേടിയ ശേഷം ഉപയോഗിക്കുന്നതാവും ഉചിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |