SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.43 PM IST

'തെെര് പാക്കറ്റിൽ ഹിന്ദി വാക്ക് ദഹി വേണം'; ഉത്തരവ് പിൻവലിച്ച് ഭക്ഷ്യസുരക്ഷാ  അതോറിറ്റി

curd

ന്യൂഡൽഹി: തെെര് പാക്കറ്റുകളിൽ 'ദഹി' എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരുത്തി. തെെരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന തീരുമാനമാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. തൈരിന് പുറമെ വെണ്ണയും ചീസുമടക്കമുള്ള മറ്റ് പാൽ ഉത്പന്നങ്ങൾക്കും നിർദ്ദേശം ബാധകമായിരുന്നു. എന്നാൽ നിർദ്ദേശത്തിനെതിരെ തമിഴ്നാട്ടിലും കർണാടകത്തിലും കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നിർദ്ദേശം പിൻവലിക്കുകയായിരുന്നു. കൂടാതെ 'കേർഡ്' എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്നും അറിയിച്ചു.

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടി എതിർക്കുമെന്നും തെെര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങളെന്നും സ്റ്റാലിൻ വിമർശിച്ചിരുന്നു. ട്വീറ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. പുതിയ നിർദ്ദേശത്തിലുടെ കന്നടയേയും തമിഴിനേയും ഇകഴ്‌ത്തുകയാണെന്നും സ്റ്റാലിൻ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CURD, WITHDRAWS ORDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.