SignIn
Kerala Kaumudi Online
Thursday, 25 April 2024 9.54 PM IST

ആസിഫ് അലിയോടൊപ്പം അമല പോളും ഷറഫുദ്ദീനും

x

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ടുണിഷ്യയിൽ ആരംഭിച്ചു. ബോളിവുഡിലും തെന്നിന്ത്യയിലും പ്രവർത്തിച്ച അർഫാസ് അയൂബ് ദൃശ്യം 2, റാം,ട്വൽത്ത് മാൻ, ദൃശ്യം 2 തെലുങ്ക് എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം റാമിന്റെ ലൊക്കേഷനുകളിലൊന്നാണ് ഉത്തര ആഫ്രിക്കയിലെ ടുണിഷ്യ. റാമിന്റെ നിർമ്മാതാക്കളായ രമേഷ് പി. പിള്ളയും സുധൻ സുന്ദരനും ചേർന്ന് അഭിഷേക് ഫിലിംസ് , പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. റാമിന്റെ അവസാന ഷെഡ്യൂൾ ഏപ്രിൽ ആദ്യം ടുണിഷ്യയിൽ നടക്കും. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിന് അർഫാസിന്റെ പിതാവും പ്രശസ്ത സീരിയൽ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ആദം അയൂബ് ആണ് തിരക്കഥ. ഛായാഗ്രഹണം അപ്പു പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, എഡിറ്രർ ദീപു ജോസഫ്. മമ്മൂട്ടി ചിത്രം റോഷാക്കിനുശേഷം ആസിഫ് അലിയും ഷറഫുദ്ദീനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ റോഷാക്കിൽ ഇരുവർക്കും കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. ഇതു നമ്മുടെ കഥ എന്ന ചിത്രത്തിൽ ആസിഫ് അലിയും അമലയും ഒരുമിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷം മലയാളത്തിൽ സജീവമാകുകയാണ് അമല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.