SignIn
Kerala Kaumudi Online
Friday, 19 April 2024 10.53 PM IST

ഏപ്രിൽ മാസത്തിൽ ബാങ്കുകൾ 15 ദിവസം അടഞ്ഞുകിടക്കും; കാശിനായി നെട്ടോട്ടമോടാതിരിക്കാൻ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കൂ

bank-holiday

ന്യൂഡല്‍ഹി: പ്രാദേശിക അവധികളും ദേശീയ അവധികളും കൂട്ടമായി എത്തുന്നതോടെ ഏപ്രിൽ മാസത്തില്‍ ദേശവ്യാപകമായി തന്നെ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനങ്ങള്‍ കുറവാണ്. സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായതിനാൽ ബാങ്കുകള്‍ സന്ദർശിക്കേണ്ട പല സാഹചര്യങ്ങളുണ്ടായേക്കാം. എന്നാൽ 15 ദിവസമാണ് ബാങ്കുകള്‍ക്ക് അടഞ്ഞ് കിടക്കുക. വാരാന്ത്യങ്ങളിലെ അവധിയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


പ്രാദേശികമായ അവധികള്‍ കൂടി ഉള്‍പ്പെടുന്നതിനാല്‍ എല്ലായിടത്തും ഒരേ സമയം ബാങ്കുകള്‍ അടഞ്ഞ് കിടക്കില്ലെങ്കിലും അവധി ദിനങ്ങള്‍ കൃത്യമായി മനസ്സിലാക്കി വെച്ചില്ലെങ്കില്‍ അത് അവശ്യ സമയത്ത് പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലേയ്ക്ക് കൊണ്ട് എത്തിക്കും. ഈ ദിവസങ്ങളില്‍ എടിഎമ്മുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. കൂടാതെ മൊബൈൽ ഇന്റർനെറ്റ്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ വഴിയും ബാങ്കിംഗ് തുടരാവുന്നതാണ്.

ഏപ്രിൽ മാസത്തിലെ ബാങ്ക് അവധികൾ

ഏപ്രിൽ 1: 2023-24 സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാൽ മുൻ വർഷത്തെ കണക്കുകൾ ക്ളോസ് ചെയ്യാനായിരിക്കും ഈ ദിവസം ബാങ്കുകൾ വിനിയോഗിക്കുക.

ഏപ്രിൽ 4: മഹാവീർ ജയന്തി

ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാം ജന്മദിനം

ഏപ്രിൽ 7: ദു:ഖവെള്ളി

ഏപ്രിൽ 14: ഡോ ബാബാ സാഹേബ് അംബേദ്കർ ജയന്തി

ഏപ്രിൽ 15: വിഷു, (ബിഹു/ ബംഗാളി പുതുവത്സരം/ ഹിമാചൽ ദിനം)

ഏപ്രിൽ 18: ശബ്-ൽ-ഖദ്‌ർ

ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്തർ

ഏപ്രിൽ 22: റംസാൻ ഈദ്

കേരളത്തിൽ അഞ്ച് ദിവസമാണ് ബാങ്കുകൾക്ക് അധികമായി അവധി ലഭിക്കുക ഏപ്രിൽ1,7,14,15, 21 ദിവസങ്ങളിലാണ് ഇത്തരത്തിൽ സംസ്ഥാനത്തിലെ ബാങ്കുകൾ അടഞ്ഞ് കിടക്കുക. ഇതിൽ 16-ാം തീയതി വാരാന്ത്യ അവധി വരുന്നതിനാൽ 14 മുതൽ 16 വരെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും എന്ന കാര്യവും ശ്രദ്ധിക്കുക. റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പരിശോധിച്ചാൽ, ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകമായുള്ള ബാങ്ക് അവധികളടക്കം സ്ഥിരീകരിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, BANK, HOLIDAYS, APRIL, FINANCIAL, YEAR, OPENING, BANKS, CLOSING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.