SignIn
Kerala Kaumudi Online
Thursday, 25 April 2024 4.07 PM IST

അമേരിക്കൻ സൈനിക ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചു തകർന്നു വീണു; ഒമ്പത് സൈനികർക്ക് ദാരുണാന്ത്യം

helicopters-collide-

വാഷിംഗ്ടൺ: പരിശീലന പറക്കലിനിടയിൽ ഹെലികോപ്ടറുകൾ തകർന്നുവീണ് ഒമ്പത് അമേരിക്കൻ സൈനികർ മരിച്ചു. കെന്റക്കി ഫോർട്ട് കാംപ്ബെല്ലിലെ 101 എയർബോൺ ഡിവിഷനിൽ നിന്നുള്ള രണ്ട് ബ്ളാക്ക് ഹോക്ക് ഹെലികോപ്ടറുകളാണ് ബുധനാഴ്ച നടത്തിയ പരിശീലന പറക്കലിനിടയിൽ തകർന്നുവീണത്. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.മെഡിക്കൽ ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്. അപകട കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

യു എസ് ആർമിയുടെ ഏക വ്യോമാക്രമണ വിഭാഗമെന്ന നിലയിൽ സുപ്രസിദ്ധിയാർജിച്ചിട്ടുള്ളതാണ് ഫോർട്ട് കാംപ്ബെല്ലിലെ 101-ാം എയർ ഡിവിഷൻ. 1942-ൽ സ്ഥാപിതമായ വിഭാഗം ആക്രമണ മികവ് കൊണ്ട് 'സ്ക്രീമിംഗ് ഈഗിൾസ്' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അടുത്തിടെ ഇറാഖ്, അഫ്ഗാൻ ദൗത്യങ്ങളിലും നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ക്രൂ അംഗങ്ങൾ പതിവ് പരിശീലന പറക്കലിനിടയിലായിരുന്നു എന്നും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് സൈനിക വക്താവ് അറിയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, AMERICA, AIR, FORCE, HELICOPTER, CASH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.