റോം : ശ്വാസകോശ അണുബാധയെ തുടർന്ന് ബുധനാഴ്ച റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും അദ്ദേഹം ആശുപത്രിയിൽ നിന്ന് ജോലികൾ നിറവേറ്റുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. തന്റെ ആരോഗ്യം സംബന്ധിച്ച് ലഭിച്ച സന്ദേശങ്ങൾക്കും പ്രാർത്ഥനകൾക്കും മാർപ്പാപ്പ ഇന്നലെ ട്വിറ്ററിലൂടെ നന്ദിയറിയിച്ചു. ഏതാനും ദിവസങ്ങളായി ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 86കാരനായ മാർപ്പാപ്പയ്ക്ക് കൊവിഡ് ഇല്ലെന്നും ചികിത്സയുടെ ഭാഗമായി അദ്ദേഹം ഏതാനും ദിവസം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |