തിരുവനന്തപുരം: ഒരു മാസത്തെ പരീക്ഷക്കാലത്തിന് ശേഷം മദ്ധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. അടുത്ത രണ്ടു മാസം ഇനി അവധിക്കാലം. പ്ളസ് വണ്ണിന് ഇംഗ്ളീഷും പ്ളസ്ടുവിന് ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളായിരുന്നു അവസാന ദിവസം നടന്നത്. പരീക്ഷകൾ എളുപ്പമായിരുന്നെന്നും മികച്ച വിജയം നേടാൻ കഴിയുമെന്നുമാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
പരസ്പരം ചായം പൂശിയും മഷിയാൽ സ്നേഹവാക്കുകൾ വസ്ത്രങ്ങളിലെഴുതിയും സമ്മാനങ്ങൾ കൈമാറിയും പ്ളസ്ടു വിദ്യാർത്ഥികൾ അവസാന സ്കൂൾദിനം ആഘോഷമാക്കി. മറ്റു ചിലർ കെട്ടിപ്പിടിച്ച് കരഞ്ഞ് വേർപിരിയലിന്റെ വേദന പങ്കുവച്ചു.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യ നിർണയ ക്യാമ്പുകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. മേയ് 20നകം ഫലപ്രഖ്യാപനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |