SignIn
Kerala Kaumudi Online
Friday, 19 April 2024 3.01 PM IST

രാഹുലിന്റെ പരാമർശം: വിവരം കൈമാറാനുള്ള സമയം കഴിഞ്ഞു

rahul-gandhi-and-delhi-po

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്‌ക്കിടെ ബലാത്സംഗത്തിനിരയായ ഒട്ടേറെ സ്ത്രീകളെ കണ്ടുവെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിശദീകരണത്തിനുള്ള സമയം അവസാനിച്ചു. ഇരകളെ സംബന്ധിച്ച വിവരം കൈമാറാൻ ഇന്നലെ വരെയായിരുന്നു രാഹുൽ ഡൽഹി പൊലീസിനോട് സമയം ആവശ്യപ്പെട്ടിരുന്നത്. വിവരം ലഭിച്ച ശേഷം ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. ശ്രീനഗറിൽ ഭാരത് ജോ‌ഡോ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ബലാൽസംഗത്തിനിരയായ ഒട്ടേറെ സ്ത്രീകളുടെ പരാതി കേട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ഇക്കാര്യത്തിൽ മൊഴിയെടുക്കാൻ മാർച്ച് 19ന് ഡൽഹി പൊലീസ് രാഹുലിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് സമയം ആവശ്യപ്പെട്ടത്. ഇരകളിൽ ഡൽഹിയിലുള്ളവരുണ്ടോ എന്നാണ് പൊലീസിന് പ്രധാനമായും അറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL KASHMIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.