ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ അവസാനഘട്ട നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിത സന്ദർശനം നടത്തി. ഒരു മണിക്കൂറിലധികം മന്ദിരത്തിൽ ചിലവഴിച്ച പ്രധാനമന്ത്രി വിവിധ പ്രവൃത്തികളുടെ പുരോഗതി പരിശോധിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയും ഒപ്പമുണ്ടായിരുന്നു. ബഡ്ജറ്റ് സമ്മേളനത്തിന്റെ ഒരു ദിവസം പുതിയ മന്ദിരത്തിൽ നടത്താൻ നേരത്തെ ആലോചിച്ചിരുന്നു. കർണാടക തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കും. സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് കെട്ടിടം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |