SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.19 AM IST

ആയുർബയോളജി ഗവേഷണം; വൈദ്യരത്നവും ബംഗളുരു യൂണിവേഴ്സിറ്റിയും ധാരണയിൽ

vydyratnam

കൊച്ചി: വൈദ്യരത്നം ഒഷധശാലയും ബാംഗ്ലൂർ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിയും(ടി.ഡി.യു)​ ആയുർബയോളജിയിൽ ഗവേഷണ ധാരണാപത്രം ഒപ്പുവച്ചു. ആയുർബയോളജി എന്ന ശാസ്ത്രശാഖയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്തധാരാണാ പത്രത്തിൽ ഒപ്പുവെച്ചത്. ആയുർവേദം നിർദ്ദേശിക്കുന്ന പഥ്യാഹാരക്രമങ്ങളിലൂടെ ജീവിതശൈലീ രോഗനിയന്ത്രണത്തിന് ഉതകുന്ന വിവിധ ഗവേഷണപദ്ധതികൾ രൂപകൽപന ചെയ്യുന്നകയാണ് ലക്ഷ്യം.

ബംഗളുരുവിൽ നടന്ന ചടങ്ങിൽ വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ.ടി.യദുനാരായണൻ മൂസ്സ്, ടി.ഡി.യു രജിസ്ട്രാർ ഡോ. അതുൽകുമാർ ഗുപ്ത എന്നിവർ ധാരാണാപത്രം ഒപ്പുവെച്ചു. ചടങ്ങിൽ ടി.ഡി.യു) വൈസ് ചാൻസലർ ഡോ. ദർശൻശങ്കർ സന്നിഹിതനായിരുന്നു. ടി.ഡി.യു അസോസിയേററ് പ്രൊഫസർ ഡോ. സി. എൻ.വിഷ്ണുപ്രസാദ്, വി.എ.ആർ.ഐ ഗവേഷണവിഭാഗം മേധാവിയും ചീഫ് സയന്റിസ്റ്റുമായ ഡോ. ഷീല കാറളം, വി.എ.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. ജി.ആർ. ആഷിഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.