SignIn
Kerala Kaumudi Online
Saturday, 20 April 2024 8.00 AM IST

ആദ്യ മത്സരത്തിൽ സൺ റൈസേഴ്സിനെ ഭുവനേശ്വർ നയിക്കും

bhuvi

സ്ഥിരം നായകൻ എയ്ഡൻ മാർക്രമിന്റെ അഭാവത്തിൽ ഞായറാഴ്ച നടക്കുന്ന ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ നയിക്കും.ദക്ഷിണാഫ്രിക്കൻ താരമായ മാർക്രം നെതർലാൻഡിനെതിരായ രണ്ട് ഏകദിനങ്ങളുടെ പരമ്പര കഴിഞ്ഞ് ഏപ്രിൽ മൂന്നിനേ ഇന്ത്യയിൽ എത്തുകയുള്ളൂ. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസുമായാണ് സൺറൈസേഴ്സിന്റെ ആദ്യ മത്സരം.

ഭുവനേശ്വർ കഴിഞ്ഞ സീസണുകളിലായി ഏഴ് മത്സരങ്ങളിൽ സൺറൈസേഴ്സിനെ നയിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിലേ വിജയം നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്നലെ ഐ.പി.എൽ ക്യാപ്ടന്മാരുടെ ഫോട്ടോ ഷൂട്ടിൽ ഭുവനേശ്വറാണ് സൺറൈസേഴ്സിനെ പ്രതിനിധീകരിച്ച് എത്തിയത്.

ഏകദിന ലോകകപ്പിൽ നേരിട്ട് പ്രവേശനം ലഭിക്കാൻ നെതർലാൻഡിനെതിരായ ഏകദിന പരമ്പര വിജയം അനിവാര്യമായതിനാലാണ് ദക്ഷിണാഫ്രിക്ക മാർക്രമിന്റെ ഐ.പി.എല്ലിനായുള്ള വരവ് വൈകിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BHUVI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.