SignIn
Kerala Kaumudi Online
Friday, 19 April 2024 9.37 AM IST

അടുക്കള മാലിന്യ സംസ്‌കരണത്തിന് 544 ബയോ കമ്പോസ്റ്റ് ബിൻ നൽകി ആളൂർ പഞ്ചായത്ത്

aloor
ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ബയോ കമ്പോസ്റ്റ് ബിൻ നൽകി ഉദ്ഘാടനം നിർവഹിക്കുന്നു.

ആളൂർ: ആളൂർ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിലെ അടുക്കള മാലിന്യം സംസ്‌കരിക്കുന്നതിനായി ബയോ കമ്പോസ്റ്റ് ബിൻ നൽകി. എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന ബോദ്ധ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ എത്തുന്നതിനായി മുഴുവൻ കുടുംബങ്ങളിലും ബയോബിൻ നൽകുക എന്ന പദ്ധതിക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ബയോ കമ്പോസ്റ്റ് ബിൻ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തിലകൻ, വാർഡ് മെമ്പർമാർ, വി.ഇ.ഒ: സുമ എന്നിവർ സംസാരിച്ചു. ബയോ കമ്പോസ്റ്റ് ബിൻ ഉപയോഗരീതിയെക്കുറിച്ച് ജൂബിഷ് ക്ലാസ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.