ചെങ്ങന്നൂർ : കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ഇലഞ്ഞിമേൽ കാടൻമാവ് രമ്യാ ഭവനത്തിൽ രാമചന്ദ്രൻ നായരാണ് (63) മരിച്ചത്. പുലിയൂർ കുളിക്കാംപാലം ജംഗ്ഷന് സമീപം കഴിഞ്ഞ 21ന് രാത്രി 8ന് ആയിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാമചന്ദ്രൻ നായരെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: രമ്യ, സൂര്യ. മരുമക്കൾ: രാജേഷ്, ശ്രീജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |