SignIn
Kerala Kaumudi Online
Thursday, 25 April 2024 4.34 AM IST

സ്ത്രീകൾക്ക് ഇഷ്ടം ഇത്തരം പുരുഷൻമാരെ,​ അവരെ ആകർഷിക്കുന്ന ഘടകങ്ങൾ ഇവയാണ്

tt

പുരുഷൻമാർക്ക് സ്ത്രീകളെ കുറിച്ച് ചില സങ്കല്പങ്ങളുണ്ട്. സ്ത്രീകൾക്കും അതുപോലെ തങ്ങളുടെ മനസിലെ പുരുഷനെ കുറിച്ച് സങ്കല്പങ്ങളുണ്ട്. ചില പുരുഷൻമാർ സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കും. ഓരോ സ്ത്രീകളെയും ആകർഷിക്കുന്ന കാരണങ്ങൾ പലതാണെങ്കിലും പൊതുവായി കണ്ടുവരുന്ന ഇഷ്ടങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

നല്ല കട്ടതാടിയുള്ള പുരുഷൻമാരോട് സ്തീകൾക്ക് ആരാധന തോന്നാറുണ്ട്. പ്രത്യേകിച്ച് യുവതികൾക്ക് താടിയുള്ളവരോട് ഇഷ്ടം കൂടുതലായിരിക്കും. നല്ല താടിയുള്ളവരെ കണ്ടാൽ നോക്കിനിൽക്കാത്ത പെൺകുട്ടികൾ കുറവല്ല.താടി ഉള്ളവരോട് ഇഷ്ടം തോന്നുന്നതിന്റെ പ്രധാന കാരണം പുരുഷൻമാർക്ക് നല്ല പക്വത തോന്നുകയും പൗരുഷം തോന്നുകയും ചെയ്യും എന്നതാണ്. തന്നെക്കാൾ പക്വത തോന്നിപ്പിക്കുന്നതും പെരുമാറുന്നതുമായ പുരുഷൻമാരെയും സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. പുരുഷൻമാർ മുണ്ടുടുത്ത് കാണാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികളും ഉണ്ട്. നല്ല കാര്യപ്രാപ്തി തോന്നിപ്പിക്കുന്നതും കാര്യങ്ങൾ നല്ല അച്ചടക്കത്തോടെയും വെടിപ്പോടും ചെയ്യുന്നതുമായ പുരുഷൻമാരോട് ചില സ്ത്രീകൾക്ക് ആരാധന കൂടും. അതേസമയം നേരെ തിരിച്ച് കലിപ്പൻമാരെ ആരാധിക്കുന്ന സ്ത്രീകളും കുറവല്ല. ഈ ആരാധന പലപ്പോവും പ്രണയത്തിലേക്ക് വരെ എത്തുന്ന സംഭവങ്ങളുമുണ്ട്.

ഫിറ്റിന്സിൽ ശ്രദ്ധിക്കുന്ന പുരുഷൻമാരെയും പെൺകുട്ടികൾ ഇഷ്ടപ്പെടുന്നു. അധികം തടിയില്ലാത്ത,​ മസിലുള്ള,​ വയർ ചാടാത്ത പുരുഷൻമാരെ ആഗ്രഹിക്കുന്ന സ്ത്രീകൾ നിരവധിയാണ്,​ ഇത്തരത്തിൽ ഫിറ്റ് ബോഡിയുള്ള പുരുഷനോടുള്ള ആരാധനയാണ് ചില സിനിമാതാരങ്ങളോടും അവർ കാണിക്കുന്നത്. അതിനാൽ ശരീരം ഫിറ്റായി കാത്തുസൂക്ഷിക്കുന്നതും സ്ത്രീകളുടെ ശ്രദ്ധ ആകർഷിക്കുന്നതിന് സഹായിക്കും,​

ആകർഷകമായി വസ്ത്രം ധരിക്കുന്നവരെ സ്ത്രീകൾ പെട്ടെന്ന് ശ്രദ്ധിക്കും. പുരുഷൻമാരെ പ്രത്യേകിച്ചും. സ്റ്റൈലിഷ് വസ്ത്രധാരണവും നല്ല ലുക്ക് ക്രിയേറ്റ് ചെയ്യുന്നതുമായ പുരുഷൻമാരോട് ആരാധനയും സ്ത്രീകൾക്ക് തോന്നാറുണ്ട്. അതുപോലെ അവരുടെ ചർമ്മത്തിനൊത്തതും ഹെയർ സ്റ്റൈലിനൊത്തതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ല വൃത്തിയിൽ നടക്കുന്നതുമായ പുരുഷൻമാരെ സ്ത്രീകൾ ശ്രദ്ധിക്കും. ഹെയർസ്റ്റൈലും സ്ത്രീകളെ ആകർഷിക്കും. നീളൻമുടി ഉള്ളവരെ സ്ത്രീകൾക്ക് ഇഷ്ടമാണ്. നല്ല നീളൻ മുടിയും താടിയും ഫിറ്റായ ശരീരവും ഉള്ള പുരുഷൻമാർ സ്ത്രീകളെ പെട്ടെന്ന് തന്നെ ആകർഷിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE STYLE, KAUTHUKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.