SignIn
Kerala Kaumudi Online
Thursday, 25 April 2024 8.47 PM IST

'ഇങ്ങനെയാണെങ്കിൽ ഞാൻ ഇറങ്ങിപ്പോവും'; അഭിമുഖത്തിനിടെ നടൻ ബൈജുവിന്റെ പ്രതികരണത്തിൽ ഞെട്ടി ഇന്ദ്രൻസും അനഘയും, ഒടുവിൽ സംഭവിച്ചത്

baiju

മലയാള സിനിമയിൽ 'തഗ്ഗ്'ന്റെ രാജാവാണ് നടൻ ബൈജു. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ ബൈജു കഴിഞ്ഞേ മലയാള സിനിമയിൽ വേറെ ആളുള്ളൂ. ഇത്തരത്തിൽ സിനിമാ അഭിമുഖത്തിനിടെ നടൻ തഗ്ഗ് പറയുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. അവതാരകന്റെ ചോദ്യത്തിലാണ് ബൈജുവിന്റെ ഉത്തരം മുട്ടിക്കുന്ന മറുപടി. ആനന്ദം പരമാനന്ദം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഇന്ദ്രൻസും നടി അനഘ നാരായണനും ബൈജുവും. ഇതിനിടെ ബൈജു ഈ സിനിമയിലെത്തിയത് എങ്ങനെയാണെന്ന് അവതാരകൻ ചോദിച്ചത് നടനെ ചൊടിപ്പിക്കുകയായിരുന്നു.

ബൈജു ഈ സിനിമയിലേയ്ക്ക് വരുന്നതെങ്ങനെയാണ്, ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആവശ്യമില്ലാത്ത ചോദ്യം എന്നോട് ചോദിക്കരുതെന്നായിരുന്നു ബൈജുവിന്റെ മറുപടി. സിനിമയിലെങ്ങനെയാണ് വന്നതെന്ന് ചോദിച്ചാൽ 41 വർഷം മുൻപുള്ള കഥ വീണ്ടും പറയേണ്ടി വരുമെന്നും അങ്ങനെയെങ്കിൽ ഇപ്പോൾ ഇറങ്ങിപ്പോവുമെന്നും താരം പറഞ്ഞു. പിന്നാലെ ആനന്ദം പരമാനന്ദം സിനിമയിലെത്തിയത് എങ്ങനെയാണെന്നായിരുന്നു ചോദിച്ചതെന്ന് അവതാരകൻ വ്യക്തമാക്കി.

സാധാരണ ഒരു കഥാപാത്രം ഇയൊരൊൾ ചെയ്‌താൽ നന്നാവുമെന്ന് തോന്നിയതുകൊണ്ട് തന്നിലേയ്ക്ക് എത്തിയതാകാമെന്ന് ബൈജു പറഞ്ഞു. എത്രമാത്രം നന്നായിട്ടുണ്ടെന്ന് പ്രേക്ഷകരാണ് പറയേണ്ടതെന്നും ബൈജു കൂട്ടിച്ചേർത്തു.

2022 ഡിസംബറിലാണ് ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം പുറത്തിറങ്ങിയത്. ഷറഫുദ്ദീൻ, അജു വർഗീസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ആനന്ദം പരമാനന്ദത്തിന്റെ തിരക്കഥ ഒരുക്കിയത് എം. സിന്ധുരാജ് ആണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR BAIJU, INDRANS, ANAGHA NARAYANAN, ANANTHAM PARAMANNANTHAM, INTERVIEW, ANCHOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.