SignIn
Kerala Kaumudi Online
Thursday, 25 April 2024 8.42 PM IST

തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് ഏപ്രിൽ ഒന്ന് മുതൽ 2500 രൂപ; പ്രഖ്യാപനവുമായി സർക്കാർ

raipur

റായ്‌പൂർ: തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ മാസംതോറും 2500 രൂപ അനുവദിക്കാൻ ഒരുങ്ങി ഛത്തീസ്‌ഗഢ് സർക്കാർ. പ്ലസ് ടു വരെ പഠിച്ച തൊഴിൽ രഹിതർക്കാണ് ഈ ആനുകൂല്യം നൽകുന്നതെന്നാണ് റിപ്പോർട്ട്. 2.5 ലക്ഷത്തിന് താഴെ കുടുംബത്തിൽ വാർഷികവരുമാനം ഉള്ളവർക്കാണ് ഈ പദ്ധതിയെന്ന് സർക്കാർ അറിയിച്ചു.

മന്ത്രിമാരുടെ കുടുംബാംഗങ്ങൾ,​ മുൻ മന്ത്രിമാർ,​ പാർലമെന്റ് അംഗങ്ങൾ,​ മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും ചെയർമാനും മുൻ ചെയർമാനുമായ യുവാക്കൾ എന്നിവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പദ്ധതിയിൽ അർഹതലഭിക്കുന്ന യുവാക്കൾക്ക് ഒരു വർഷത്തിന് ശേഷവും ജോലി ലഭിച്ചില്ലെങ്കിൽ ഒരു വർഷത്തേയ്ക്ക് കൂടി പദ്ധതി നീട്ടും. ജോലികൾ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചവർക്ക് ഈ പദ്ധതിയിലൂടെ പണം ലഭിക്കില്ല.

പദ്ധതിയ്ക്ക് അർഹതയുള്ളവർ സർക്കാർ നൽകിയിട്ടുള്ള ഘടന അനുസരിച്ച് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ നൽകുന്നവരുടെ ബാങ്ക് അക്കൗണ്ടിലായിരിക്കും പദ്ധതി പ്രകാരമുള്ള പണം എത്തുന്നത്.

ഛത്തീസ്‌ഗഢ് ഗവൺമെന്റിന്റെ 2023 മാർച്ച് ആറിലെ ബഡ്‌ജറ്റിലാണ് ഈ പദ്ധതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ യുവാക്കൾക്കായി അടുത്ത സാമ്പത്തിക വർഷം മുതൽ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOVERNMENT, UNEMPLOYED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.