ആലപ്പുഴ: ചേർത്തല നഗരസഭാ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ തീപിടിത്തം. പുലർച്ചെ 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. പത്ര ഏജന്റുമാരാണ് തീ ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും സ്ഥലത്തെത്തി. പിന്നാലെ ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.
ബേക്കറിയ്ക്കുള്ളിലുണ്ടായിരുന്ന 90 ശതമാനം ഉപകരണങ്ങളും സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭത്തിൽ ദിനുമോൻ ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |