SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 AM IST

അമ്പടി കേമീ! എന്താ കരച്ചിൽ, അൻപതുരൂപ കിട്ടുമെന്നറിഞ്ഞപ്പോഴുള്ള അഭിനയം നോക്കിയേ, കണ്ണിൽ നിന്ന് കുടുകുടാ വെള്ളം വരുന്നു; ഓസ്‌കാർ ഉറപ്പെന്ന് സോഷ്യൽ മീഡിയ, വീഡിയോ

girl

ഒരു കൊച്ചുപെൺകുട്ടി കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഒരു കൊച്ചുകുട്ടി കരയുമ്പോൾ ചിരിക്കുന്നോ! നിങ്ങൾ എന്ത് ക്രൂരയാണ് അല്ലെങ്കിൽ ക്രൂരനാണ് എന്ന് ചിന്തിക്കാൻ വരട്ടെ. ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കുക മാത്രമല്ല, അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്നുറപ്പാണ്.


ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് വെറും 44 സെക്കൻഡ് ദൈർഘ്യം മാത്രമാണുള്ളത്. ചിരിച്ചുകൊണ്ടിരിക്കുന്ന കൊച്ചുപെൺകുട്ടിയാണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ളത്. അവളോട് ഒരാൾ സംസാരിക്കുന്നതും കേൾക്കാം. ഈ വ്യക്തിയെ കാണുന്നില്ല. ഒരു പന്തയത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.


കരയുന്നതുപോലെ അഭിനയിക്കണമെന്നും നന്നായി കരഞ്ഞാൽ അൻപതു രൂപ തരാമെന്നും ഒരാൾ കുട്ടിയോട് പറയുന്നത് കേൾക്കാം. പെട്ടെന്ന് പെൺകുട്ടിയുടെ മുഖഭാവം മാറുന്നു. അവൾ പൊട്ടിക്കരയുകയാണ്. കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നതും കാണാം. മറ്റേയാൾ നിർത്താൻ പറഞ്ഞയുടൻ പെൺകുട്ടി കരച്ചിൽ നിർത്തി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

പെൺകുട്ടിയുടെ അഭിനയത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്. ഓസ്‌കാർ വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും ഭാവിയിൽ നല്ല നടിയായിരിക്കുമെന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, BABY GIRL, OSCAR, CRYING, SOCIAL MEDIA VIDEO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.