SignIn
Kerala Kaumudi Online
Thursday, 25 April 2024 7.06 AM IST

കാൽ വിണ്ടുകീറലാണോ നിങ്ങളുടെ പ്രശ്നം? പരിഹരിക്കാൻ ഒരു ചെറുനാരങ്ങ മതി, ഇങ്ങനെവേണം ചെയ്യാൻ

cracked-heels

സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. കാൽ കാണാൻ തന്നെ വൃത്തികേടായി തോന്നുമെന്ന് മാത്രമല്ല, വേദനയും ഉണ്ടാകും.

ഈ പ്രശ്നം മാറ്റാൻ മാർക്കറ്റുകളിൽ പല തരത്തിലുള്ള ഉത്പന്നങ്ങൾ കിട്ടും. എന്നിരുന്നാലും അത് പാർശ്വഫലങ്ങളില്ലാത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പോക്കറ്റ് കാലിയാകാതെ പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ നല്ലത്?

കാൽ വിണ്ടുകീറലിനെ പ്രതിരോധിക്കാനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്തൊക്കെയാണെന്നല്ലേ? ഈ പ്രശ്നം അകറ്റാനുള്ള നല്ലൊരു ഔഷധമാണ് വെളിച്ചെണ്ണ. ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് കാൽപാദം നന്നായി മസാജ് ചെയ്യുക. രാവിലെ തേച്ചുരച്ച് കഴുകണം. കാൽപാദത്തിലെ വിള്ളൽ മാറാൻ ഇത് സഹായിക്കും.


കുളി കഴിഞ്ഞ് വന്നതിന് ശേഷം മോയ്സ്ചുറൈസർ പുരട്ടുന്നതും കാൽ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും. ചെറുനാരങ്ങയും ഈ പ്രശ്നം പരിഹരിക്കാനുള്ള നല്ലൊരു ഔഷധമാണ്. ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങനീര് ചേർത്ത ശേഷം പതിനഞ്ച് മിനിട്ട് കാൽ മുക്കുവയ്ക്കുക. ശേഷം കാൽ നന്നായി തേച്ചുകഴുകുക. എന്നിട്ട് തുണിയുപയോഗിച്ച് തുടയ്ക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRACKED HEELS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.