SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.40 PM IST

നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രായം തോറ്റു, 95ാം വയസിൽ പോളണ്ടിൽ പോയി സ്വർണമെഡലുകൾ വാരിക്കൂട്ടി ഭഗ്‌വാനി  ദേവി

bhagwani-devi

95ാം വയസിലും വീര്യമൊട്ടും ചോരാതെ ഭഗ്‌വാനി ദേവി ദാഗർ. പോളണ്ടിൽ നടന്ന 2023ലെ ഒൻപതാമത് ലോക അത്‌ലറ്റിക്‌സ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കിയാണ് പ്രായം വെറും അക്കം മാത്രമാണെന്ന് ഭഗ്‌വാനി ദേവി തെളിയിച്ചത്. 60 മീറ്റർ ഓട്ടം, ഷോട്ട്‌പുട്ട്,ഡിസ്‌കസ് ത്രോ എന്നിവയിലാണ് അവർ മെഡൽ കരസ്ഥമാക്കിയത്.

മത്സരത്തിന് ശേഷം ത്രിവർണ പതാകയും കഴുത്തിൽ മെഡലുകളുമായി ഭഗ്‌വാനി ദേവി ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഭഗ്‌വാനി ദേവിയുടെ അഭിമാനനേട്ടത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ആശംസകൾ അറിയിച്ചു. 'വലിയ പ്രചോദനം. ചാമ്പ്യൻ എന്ന നിലയിലെ നിങ്ങളുടെ മാനസിക ശക്തി ഫിറ്റ് ഇന്ത്യയുടെ സാക്ഷിപത്രമാണ്'- ഭഗ്‌വാനി ദേവിയുടെ ചിത്രം പങ്കുവച്ച് താക്കൂർ കുറിച്ചു.

കഴിഞ്ഞ വർഷം താംപെരെയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്പ്രിന്റിൽ 24.74 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി ഭഗ്‌വാനി ദേവി സ്വർണം നേടിയിരുന്നു. ഷോട്ട്പുട്ടിൽ വെങ്കല മെഡൽ നേടിയും താരമായി.

A post shared by Athlete Bhagwani Devi Dagar (@bhagwanidevi_official)

A post shared by Athlete Bhagwani Devi Dagar (@bhagwanidevi_official)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAGWANI DEVI, POLAND, ATHLETICS, CHAMPIONSHIP, GOLD, MEDAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.