SignIn
Kerala Kaumudi Online
Thursday, 25 April 2024 10.11 PM IST

ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണം,​ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് കെ സുധാകരൻ

tt

തിരുവനന്തപുരം : ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി പൂർണ അർത്ഥത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരൻ കത്തയച്ചത്.

ഹൈക്കോടതി വിധിക്ക് മേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ. രാജയ്ക്ക് പത്തുദിവസം സമയപരിധി നൽകിയിരുന്നു,​ എന്നാൽ അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ്പ്രകാരം എ. രാജ അയോഗ്യനായതിനാൽ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് കെ. സുധാകരൻ ആവശ്യപ്പെട്ടത്.

പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്ത് മത്സരിക്കാൻ യോഗ്യത ഇല്ലെന്ന് കാണിച്ച് എ,​ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു,​ രാജ അവകാശപ്പെടുന്ന പോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദ്ദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്. വിജയം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച കോടതി സുപ്രീംകോടതിയെ സമീപിക്കാൻ പത്തുദിവസം സമയം നൽകിയിരുന്നു,​

അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ. രാജ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു,​ ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തിയാണ് താനെന്നും തന്റെ പൂർവികർ 1950ന് മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്,​ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ ഹർജിയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVIKULAM, DEVIKULAM ELECTION, A RAJA, K SUDHAKARAN, CPM, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.