SignIn
Kerala Kaumudi Online
Thursday, 25 April 2024 3.55 PM IST

ഇന്ത്യ ടീ ബോർഡ്  ടീ ചാമ്പ്യൻഷി​പ്പ് സംഘടിപ്പിച്ചു

tea-championship
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ടീ ബോർഡ് ഹൈദരാബാദിൽ സംഘടിപ്പിച്ച ടീ ചാംപ്യൻഷിപ്പി ലെ വിജയികൾക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡി​ സമ്മാനവിതരണം നടത്തുന്നു. ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫൽഗുനി ബാനർജി, ഹൈബിസ് ഗ്രൂപ്പ് എം.ഡി എം.രാജ്‌ഗോപാൽ, സി.ഇ.ഒ സന്ധ്യാറാണി, നിൽഗിരി ടീ എംപോറം മാനേജിംഗ് പാർട്ണർ ധർവേശ് അനീസ് അഹമ്മദ് തുടങ്ങിയവർ സമീപം

കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ടീ ബോർഡ് സംഘടിപ്പിച്ച ടീ ചാംപ്യൻഷിപ്പിൽ മികച്ച ചായ ഒരുക്കി ഹൈദരാബാദ് സ്വദേശിനി പ്രഭ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ കരസ്ഥമാക്കി. ഹൈദരാബാദിലെ നോവോടെലിലെ എച്ച്‌.ഐ.സി.സിയിൽ ഒരുക്കിയ ടീ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ 200 ലധികം വനിതകളാണ് പങ്കെടുത്തത്. രണ്ടാം സമ്മാനമായ 50,000 രൂപ പൊട്‌ലൂരി മാധവി കരസ്ഥമാക്കിയപ്പോൾ മൂന്നാം സമ്മാനമായ 25,000 രൂപ സീതം രജു നാഗ കമല നേടി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് പേർ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നേടി. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡി​ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചായ കുടിച്ചുകൊണ്ടാണ് നമ്മളിൽ പലരുടെയും ദിവസം ആരംഭിക്കുന്നതെന്നും നിത്യ ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ചായ നല്ലൊരു ഉപാധിയാണെന്നും കേന്ദ്ര മന്ത്രി ജി.കിഷൻ റെഡി​ പറഞ്ഞു. ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫൽഗുനി ബാനർജി, ഹൈബിസ് ഗ്രൂപ്പ് എം.ഡി എം.രാജ്‌ഗോപാൽ, സി.ഇ.ഒ സന്ധ്യാറാണി, നിൽഗിരി ടീ എംപോറം മാനേജിംഗ് പാർട്ണർ ധർവേശ് അനീസ് അഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.