തിരുവനന്തപുരം :ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അയച്ച സർക്കുലറിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.ഇത് ഗുരുതര ചട്ട ലംഘനമാണ്.
. പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അവാർഡ് വാങ്ങിയതിൽ വിമർശനമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |