SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.27 AM IST

49.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

gold

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 49.5 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മണികണ്ഠനിൽ നിന്നാണ് 1143.87 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം നാല് കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 145 ലക്ഷം രൂപയുടെ 3351.74 ഗ്രാം സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ഒരു വനിത ഉൾപ്പടെ അഞ്ച് യാത്രക്കാരും പിടിയിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.