ആലപ്പുഴ: യുവജനക്ഷേമ ബോർഡിന്റേയും ജില്ല യുവജനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം നടത്തി. നങ്ങ്യാർകുളങ്ങര ബി.ബി.എച്ച്.എസിലെ ആർ.അശ്വിനി, എ.അഫ്ന എന്നിവർ ഒന്നാം സ്ഥാനം നേടി. അമ്പലപ്പുഴ അറവുകാട് ഹൈസ്കൂളിലെ ആർ. രോഹിത്, എസ്. ഷഹിൽ മാഹൂദ് എന്നിവർ രണ്ടാമതെത്തി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും എച്ച്.സലാം എം.എൽ.എ വിതരണം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ ജെയിംസ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, യൂത്ത് കോ-ഓർഡിനേറ്റർ അനുപ്രിയ, അവളിടം ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ രമ്യ രമണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |