കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതൽ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നടക്കും. പരാതികൾ ഇന്ന് മുതൽ 10 വരെ പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈനായി സമർപ്പിക്കാം. പേര്, വിലാസം, ഇ - മെയിൽ, മൊബൈൽ നമ്പർ (വാട്സ്ആപ്പ് നമ്പർ), ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മേയ് 2ന് കൊല്ലം താലൂക്കിലും, 4ന് കൊട്ടാരക്കര താലൂക്കിലും, 6ന് കരുനാഗപ്പള്ളി താലൂക്കിലും, 8ന് കുന്നത്തൂർ താലൂക്കിലും, 9ന് പത്തനാപുരം താലൂക്കിലും, 11ന് പുനലൂർ താലൂക്കിലും അദാലത്തുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |