SignIn
Kerala Kaumudi Online
Friday, 19 April 2024 2.33 PM IST

750 രൂപ നൽകിവന്നിടത്ത് ഇന്നുമുതൽ 10000 നൽകണം, കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരേക്കാൾ നിർഭാഗ്യവാന്മാർ ഇനി കേരളത്തിൽ മറ്റാരുമില്ല

corporation

തിരുവനന്തപുരം : പുതിയ കെട്ടിട പെർമിറ്റ് ഫീസിൽ ജനത്തിന്റെ കൈ പൊള്ളും. ചെറുകിട നിർമ്മാണങ്ങൾ 80 മീ.സ്ക്വയറാക്കി (860.8 സ്ക്വയർ ഫീറ്റ്) നിജപ്പെടുത്തിയതോടെ സാധാരണക്കാർ ഉൾപ്പെടെ പുതിയ വർദ്ധനവിന്റെ പരിധിയിൽ ഉൾപ്പെടും. നേരത്തെ 150 മീ. സ്ക്വയർ വരെ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നു. പെർമിറ്റ് ഫീസിൽ ഏറ്റവും കൂടുതൽ വർദ്ധന കോർപ്പറേഷനുകളിലാണ്.

നേരത്തെ 150 മീ.സ്ക്വയർ വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 80 മീ.സ്ക്വയർവരെ 15രൂപയും (ഒരു മീ.സ്ക്വയറിന്) 81മുതൽ 150വരെ 100രൂപയുമാക്കി. 151 മുതൽ 300 വരെ 150രൂപയും 300ന് മുകളിൽ 200 രൂപയുമാണ് പുതുക്കിയ ഫീസ്.

ഇതോടെ ശരാശരി 1000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നയാൾക്ക് 750 രൂപ ആയിരുന്നിടത്ത് 10,000രൂപ പെർമിറ്റ് ഫീസായി നൽകണം. ഈ തുകയുടെ 5 ശതമാനം വീതം സർവീസ് ചാർജും സെയിൽസ് ടാക്‌സും നൽകണം.

മുനിസിപ്പാലിറ്റികളിൽ താമസത്തിനുള്ള കെട്ടിടങ്ങൾക്ക് 80 മീ. സ്‌ക്വയർ വരെ 10 രൂപയും 81 മുതൽ 150വരെ 70 രൂപ,151മുതൽ 300വരെ 120രൂപ, 300ന് മുകളിൽ 200 രൂപ എന്നിങ്ങനയാണ് വർദ്ധന. പഞ്ചായത്തുകളിലെ താമസത്തിനുള്ള കെട്ടിടങ്ങൾക്ക് 80മീ.സ്ക്വയർവരെ 7രൂപയും 81മുതൽ 150വരെ 50രൂപ,151മുതൽ 300വരെ 100രൂപ, 300ന് മുകളിൽ 150രൂപ എന്നിങ്ങനയാണ് വർദ്ധിപ്പിച്ചത്.

കോ​ർ​പ്പ​റേ​ഷൻ
വ്യ​വ​സാ​യം
80​ ​മീ.​ ​സ്ക്വ​യ​ർ​വ​രെ.......15​രൂപ
81​ ​മു​ത​ൽ150​വ​രെ...120​രൂപ
151​മു​ത​ൽ​ 300​വ​രെ...150​രൂപ
300​ന് ​മു​ക​ളി​ൽ..........200​രൂപ

വാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......20​രൂപ
81​ ​മു​ത​ൽ150​വ​രെ.....100​രൂപ
151​മു​ത​ൽ​ 300​വ​രെ...170​രൂപ
300​ന് ​മു​ക​ളി​ൽ...........300​രൂപ

മ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......15​രൂപ
81​ ​മു​ത​ൽ150​വ​രെ.....100​രൂപ
151​മു​ത​ൽ​ 300​വ​രെ...150​രൂപ
300​ന് ​മു​ക​ളി​ൽ...........300​രൂപ

മു​ൻ​സി​പ്പാ​ലി​റ്റി
വ്യ​വ​സാ​യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......10​രൂപ
81​ ​മു​ത​ൽ150​വ​രെ.....70​രൂപ
151​മു​ത​ൽ​ 300​വ​രെ...120​രൂപ
300​ന് ​മു​ക​ളി​ൽ..........200​രൂപ

വാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......15​രൂപ
81​ ​മു​ത​ൽ150​വ​രെ.....90​രൂപ
151​മു​ത​ൽ​ 300​വ​രെ...150​രൂപ
300​ന് ​മു​ക​ളി​ൽ...........250​രൂപ

മ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......10​രൂപ
81​ ​മു​ത​ൽ150​വ​രെ.....70​രൂപ
151​മു​ത​ൽ​ 300​വ​രെ...120​രൂപ
300​ന് ​മു​ക​ളി​ൽ...........200​രൂപ


പ​ഞ്ചാ​യ​ത്ത്

വ്യ​വ​സാ​യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......7​രൂപ
81​ ​മു​ത​ൽ150​വ​രെ.....50​രൂപ
151​മു​ത​ൽ​ 300​വ​രെ...100​രൂപ
300​ന് ​മു​ക​ളി​ൽ...........150​രൂപ

വാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......10​രൂപ
81​ ​മു​ത​ൽ150​വ​രെ.....70​രൂപ
151​മു​ത​ൽ​ 300​വ​രെ....150​രൂപ
300​ന് ​മു​ക​ളി​ൽ...........200​രൂപ

മ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ.......7​രൂപ
81​ ​മു​ത​ൽ150​വ​രെ.....50​രൂപ
151​മു​ത​ൽ​ 300​വ​രെ...100​രൂപ
300​ന് ​മു​ക​ളി​ൽ...........150​രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LICENSE FEE HIKE, TAX, CORPORATION, PANCHAYAT, VILLAGE, CONSTRUCTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.