SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.03 PM IST

കണ്ണീരുപ്പിൽ നീറിയവൾ

ss

കത്തുന്ന ചിതയ്‌ക്കരികിൽ
കനത്ത ജീവിതഭാരം
പേറി പിറന്നവൾ.
കരളിൽ കനലെരിയവേ
കണ്ണീരുപ്പിൽ നീറിയവൾ.
കാലം കാത്തുവച്ച സങ്കട
ക്കടൽ നെഞ്ചേറ്റിയവൾ
കടലോളംസ്നേഹംനൽകി
കണക്കറ്റ പീഡന
കഷായം കുടിച്ചവൾ.
കുഴഞ്ഞു പോയ ചിറകിനു
കീഴിൽ ആശങ്കനിറഞ്ഞ കുഞ്ഞുമിഴികളെ ചേർത്തുപിടിച്ചവൾ.
കയ്പ്പുംകണ്ണീരും
കൊഴുത്തചവർപ്പും..,
കാലംതെറ്റിയ
കാർമേഘമായ്
പെയ്തിറങ്ങുമ്പോൾ..,
കത്തിയെരിഞ്ഞചിത
കെടുത്താൻപനിനീരും കുളിർത്തഇളനീരും

കോരിയൊഴിക്കുമ്പോൾ
കൊടുംചൂടിൽ...
കരുണയില്ലാത്ത
കടാക്ഷമുനകളിൽ ഉരുകിയവൾ....
കണ്ണീരിൽ കുളിച്ചവൾ
കനവുകൾ നഷ്ടമായവൾ
കാലം കാത്തുവച്ച
കദനഭാരംചുമന്നവൾ
സ്വന്തം കാലിൽനിൽക്കാൻ കെൽപ്പില്ലാതെ...,
കനൽവഴികൾ താണ്ടി...,
കാൽപ്പാദങ്ങളിൽ ചോര പൊടിയുമ്പോൾ മനസ്സിൽ
പൊള്ളുന്ന അനുഭവങ്ങൾ കുറിച്ചു വയ്ക്കാൻ വിധിക്കപ്പെട്ടവൾ...!
അവളെയാണ് ഞാനും നിങ്ങളും..
അല്ല....,
നിങ്ങൾ...വെറും
മൂന്നക്ഷരത്തിൽ ഒതുക്കിയത്...!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.