താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്. അത്തരത്തിൽ ആത്മഹത്യ കുറിപ്പ് എഴുതുന്നതുപോലെ തോന്നിക്കുന്ന നടി അഭിനയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
'പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് മനസിലായി. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അത് എന്റെ ഹൃദയത്തെ തകർക്കുന്നു...'എന്ന അടിക്കുറിപ്പോടെയാണ് നടി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നടി പൊട്ടിക്കരയുന്നതും കാണാം. ഇതുകണ്ട ആരാധകർ ഞെട്ടി. ഇതിന്റെ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് ഉണ്ട്. എന്താണെന്നല്ലേ? വീഡിയോയുടെ അവസാനം അതുവരെ എഴുതിക്കൊണ്ടിരുന്ന കടലാസ് തിരിച്ചുപിടിച്ച് "ഏപ്രിൽ ഫൂൾ" എന്ന് എഴുതിയിട്ടുണ്ട്.
ഏപ്രിൽ ഫൂളാണെന്ന് മനസിലായതോടെ ആളുകൾ നടിയുടെ അഭിനയത്തെ അഭിനന്ദിക്കുകയാണ്. അത്രയും വിശ്വസനീയമായ രീതിയിലാണ് പ്രകടനം എന്നാണ് ആരാധകർ പറയുന്നത്. വീഡിയോയുടെ തുടക്കം മാത്രം കണ്ട ചിലർ താരത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |