SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.53 PM IST

ഇതിലാരായിരിക്കും കുറുക്കൻ? നിഗൂഢ ഭാവത്തിൽ ശ്രീനിവാസനും, വിനീതും ഷൈൻ ടോം ചാക്കോയും; പോസ്റ്റർ പങ്കുവച്ച് നിവിൻ പോളി

kurukkan-

കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണ് നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആശംസ നേർന്ന് എത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. 'പല രൂപത്തിൽ, പല ഭാവത്തിൽ. ഇതിലാരായിരിക്കും കുറുക്കൻ'? എന്ന അടിക്കുറിപ്പോടെയാണ് നിവിൻ സിനിമയുടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

A post shared by Nivin Pauly (@nivinpaulyactor)

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. കുറുക്കനിൽ വിനീത് പൊലീസ് വേഷത്തിലാണെത്തുന്നത്. വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് കുറുക്കൻ നിർമിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, ബാലാജി ശര്‍മ്മ, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു.

മനോജ് റാം സിംഗിന്റേതാണ് തിരക്കഥ. ജിബു ജേക്കബ് ഛായാഗ്രഹണം. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം -സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്‌ടര്‍ - അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി,പി ആർ ഒ - എ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KURUKKAN, MOVIE, POSTER, NIVINPAULY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.