SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 PM IST

ലൈംഗിക ബന്ധമോ സ്വയംഭോഗമോ? സുഖമായ ഉറക്കത്തിന് ഏതാണ് ഏറ്റവും നല്ലതെന്ന് അറിയുമോ?

lifestyle

ഉറക്കമില്ലായ്‌മ പലപ്പോഴും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്. വിവാഹിതരായവരിൽ മറ്റു പല സമ്മർദ്ദങ്ങൾ കൊണ്ടും ഉറക്കമില്ലായ്മ‌ കണ്ടുവരാറുണ്ട്. എന്നാൽ ഇതിന് ഏറ്റവും നല്ല പരിഹാരം ലൈംഗികബന്ധം തന്നെയെന്നുള്ള പഠനം പുറത്തുവരികയാണ്. സ്വയംഭോഗത്തിനോ, നഗ്നമായി ശയിക്കുന്നതിനോ ഇത്തരത്തിലുള്ള റിസൾട്ട് ഉണ്ടാക്കാൻ കഴിയില്ലെന്നാണ് ഗവേഷണഫലം.

ലൈംഗിക ബന്ധത്തിന് ശേഷം ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് ഉറക്കം ത്വരിതപ്പെടുത്താൻ സഹായിക്കുന്നത്. എന്നാൽ, സ്വയംഭോഗത്തിലൂടെ ഈ ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നില്ല. 159പേരിലാണ് പഠനം നടന്നത്. ലൈംഗിക ബന്ധത്തിന് ശേഷം 15 മുതൽ 21 മിനിട്ടിനുള്ളിൽ ഉറങ്ങാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

രതിമൂർച്ഛയുടെ സമയത്തുണ്ടാകുന്ന പ്രോലാക്‌ടിൻ, ഓക്‌സിടോസിൻ എന്നീ ഹോർമോണുകളാണ് ഉറക്കം വേഗത്തിൽ സാദ്ധ്യമാക്കുന്നത്. മനശാസ്ത്രപരമായി അപഗ്രഥിക്കുമ്പോൾ ലൈംഗിക ബന്ധത്തിലൂടെ ഇണകൾക്ക് ലഭിക്കുന്ന സംതൃപ്‌തി, സ്നേഹം, സുരക്ഷാ മനോഭാവം എന്നിവയെല്ലാം ഉറക്കത്തെ സ്വാധീനിക്കുന്നുണ്ടത്രേ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SLEEPING, SEX, MASTURBATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.