മൂവാറ്റുപുഴ : ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതനസുധ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യപ്രതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സൂര്യൻ അയ്യർ പനമണ്ണ ആണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്. മൂവാറ്റുപുഴ സനാതന സ്കൂൾ ഒഫ് ലൈഫും ഗീതാ പ്രചാരക സമിതിയും സംയുക്തമായി ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച സനാതന ധർമ്മപരിചയം ക്ലാസുകളുടെ പുസ്തകരൂപമാണ് 900 പേജുകളുള്ള സനാതനസുധ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |