SignIn
Kerala Kaumudi Online
Thursday, 25 April 2024 2.18 PM IST

ഗായകനായി വീണ്ടും ഇന്ദ്രജിത്ത്

ss

അഭിനേതാവ് എന്നതുപോലെ നല്ല ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്.നവാഗതനായ സനൽ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്ത്. ഗാനം ആലപിച്ചത്. രഞ്ജിൻ രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം. ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് ആരാധകരെ അറിയിച്ചു. ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. മുല്ലവള്ളിയും തേൻമാവും, ഹാപ്പി ഹസ്ബൻഡ്സ്, നായകൻ, ചേകവർ, അരികിൽ ഒരാൾ, മസാല റിപ്പബ്ളിക്, ഏഞ്ചൽസ്, അമർ അക്ബർ അന്തോണി, മോഹൻലാൽ, ആഹാ എന്നീ ചിത്രങ്ങളിൽ ഇന്ദ്രജിത്ത് ഗാനം ആലപിച്ചിട്ടുണ്ട്. നൈല ഉഷ, ബാബുരാജ്, സരയുഎന്നിവരും കുഞ്ഞമ്മിണീസ് ഹോസ്പിറ്രലിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തെലുങ്ക്, ഭാഷകളിൽ എത്തുന്ന ചിത്രം ഫാന്റിസിയും ഹ്യൂമറും ചേരുന്ന രസകരമായ കഥയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.