തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അവധിക്കാല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.തിരുവനന്തപുരത്തുനിന്ന് 5,12തീയതികളിൽ വൈകിട്ട് 7.40നും ചെന്നൈയിൽ നിന്ന് 6,13തീയതികളിൽ ഉച്ചയ്ക്ക് 2:25നുമാണ് സർവീസ്.ട്രെയിൻ നമ്പർ:06044/06043. കൊല്ലം,ചെങ്ങന്നൂർ,കോട്ടയം,എറണാകുളം ടൗൺ,ആലുവ,തൃശൂർ,പാലക്കാട്,കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്നുള്ള സ്പെഷ്യൽ ട്രെയിൻ 9,16തീയതികളിൽ രാത്രി 11:20നും ചെന്നൈയിൽ നിന്ന് 10,17 തീയതികളിൽ ഉച്ചയ്ക്ക് 2.25നും സർവീസ് നടത്തും.ആലുവ,തൃശൂർ,പാലക്കാട്,കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ട്രെയിൻ നമ്പർ:06046,06045.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |